Latest NewsEditorial

എസ് ബി ഐ നമ്മുടേത്; വിമര്‍ശകര്‍ ഓര്‍ക്കുക

പുതിയ സര്‍ക്കുലര്‍ വന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐക്കെതിരെ ചിലർ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഓരാ എടിഎം പണമിടപാടുകള്‍ക്കും 25 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് വലിയ പ്രഹരമാണെന്നായിരുന്നു ആരോപണം. ഇതിന് പുറമെ മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിന് മൂല്യത്തിനനുസരിച്ച് ചാര്‍ജ്ജ് ഈടാക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ജൂണ്‍ 1 മുതല്‍ ഇവ നടപ്പിലാക്കനായിരുന്നു തീരുമാനമെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിച്ച് മറ്റൊരുസര്‍ക്കുലര്‍ ഇറക്കുകയായിരുന്നു.

വിവാദ സര്‍ക്കുലര്‍, എസ്ബിഐയെ തകര്‍ക്കാന്‍ തക്കംപാത്തിരുന്ന ചിലര്‍ക്ക് വീണുകിട്ടിയ ബ്രഹ്മാസ്ത്രമായി. അവര്‍ അതിനെ കഴിയുന്നത്ര തരത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഒട്ടുമിക്ക സ്വകാര്യബാങ്കുകള്‍ക്കും, നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി നേരിട്ട പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാഷ്ട്രീയ വിരോധം തീര്‍ക്കുവാനും രാഷ്ടീയപാര്‍ട്ടികള്‍ ഇതിനെ പ്രയോജനപ്പെടുത്തി. ഏറുപടക്കം കയ്യില്‍ കിട്ടിയപ്പോള്‍ അവര്‍ അതിനെ ആറ്റംബോംബായി പ്രയോഗിക്കുകയായിരുന്നു എന്നതാണ് വാതസ്തവം. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചത് എസ്ബിഐയുടെ തെറ്റുതിരുത്തലായി കണക്കാക്കുന്നതിന് മുന്‍പ് അത്തരമൊരു സര്‍ക്കുലറിന്റെ സത്യാവസ്ഥ എന്തായിരുന്നുവെന്നോ, അതിന്റെ ആവശ്യകത എന്തായിരുന്നുവെന്നോ, അല്ലെങ്കില്‍ ഇതിന് സമാന്തരമായി മറ്റെന്ത് പോംവഴിയെന്നോ ആരും ചിന്തിച്ചില്ല. സാമൂഹ്യമാദ്ധ്യമങ്ങള്‍വഴി പ്രചരിച്ച ചില വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിശ്വസിച്ച് എസ്ബിഐയെ കല്ലെറിയാനായിരുന്നു ഏറെപ്പേരും ശ്രമിച്ചത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതിനും റിസര്‍വ് ബാങ്കിലൂടെ ബാങ്കിംഗ് താല്‍പര്യം സരക്ഷിച്ച് നിര്‍ത്തുന്നതും സര്‍ക്കാരിന് കൂടി പങ്കാളിത്തമുള്ള എസ്ബിഐ ആണ്. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും എല്ലാവരെയും കുടക്കീഴില്‍ എത്തിക്കുന്നതിനുമായി അസോസിയേറ്റ് ബാങ്കുകളെക്കൂടി എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. ഇതിനെയും മറ്റൊരുതരത്തില്‍ വ്യഖ്യാനിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ഒരു കൂട്ടരുടെ ശ്രമം. ലയനം പൂര്‍ത്തിയായാല്‍ അസോസിയേറ്റ് ബാങ്ക് ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നതായിരുന്നു ഇവര്‍ ഉന്നയിച്ച പ്രധാനപ്രശ്‌നം. എന്നാല്‍ ഇന്ന് അതിലെ സത്യാവസ്ഥ ബോധ്യമായതോടെ എതിര്‍ത്തവര്‍തന്നെ പിന്നീട് തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. നോട്ട് നിരോധനത്തിന്റെ കാര്യത്തിലും അവസ്ഥ മറിച്ചായിരുന്നില്ല.

ബാങ്കിനെതിരെയുള്ള പോയകാല നീക്കങ്ങള്‍ പരാജയപ്പെട്ട ഇവര്‍ സര്‍ക്കുലര്‍ ആയുധമാക്കിയാണ് പിന്നെ എസ്ബിഐയെയും കേന്ദ്ര സര്‍ക്കാരിനെയും നേരിട്ടത്. ഇതിലെ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാതെയായിരുന്നു ആക്രമണങ്ങള്‍. സാമൂഹ്യമാധ്യമങ്ങളില്‍ രാജ്യത്തിന്റെ പ്രധാന ബാങ്കിനെതിരെ ഉയര്‍ന്ന ട്രോളുകളും വിമര്‍ശനങ്ങളും അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടു. അതായത് നമ്മുടെ അന്തസ്സിനെ നാംതന്നെ സമൂഹത്തില്‍ കളങ്കപ്പെടുത്താൻ ശ്രമിച്ചു. സമീപകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ശക്തമായിരുന്നു. ജനോപകാരപ്രദമല്ലാത്ത നടപടികളും രാജ്യത്തെ സാമ്പത്തിക ഭദ്രതയ്ക്ക് വിരുദ്ധമായ നടപടികളും കൈക്കൊണ്ടാല്‍ ഇത് ഏറെ ബാധിക്കുന്നത് എസ്.ബി.ഐയെക്കൂടിയാണ്. ഇത് തിരിച്ചറിയാത്ത ഉദ്യാസ്ഥരരല്ല ഇതിന്റെ തലപ്പത്തുള്ളത്. ഒരു ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ചിലപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. മുന്‍കാലങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇതോടെ ചിലപ്പോള്‍ തടസ്സപ്പെട്ടേക്കാം.

സര്‍ക്കുലര്‍ പ്രകാരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നിലവില്‍ മെട്രോ നഗരങ്ങളല്‍ മൂന്നും അല്ലാത്ത പ്രദേശങ്ങളില്‍ അഞ്ചും തവണയായണ് സൗജന്യമായി എടിഎം ഉപയോഗിക്കാന്‍ കഴിയുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വാര്‍ത്തകള്‍ പ്രചരിച്ചതാകട്ടെ സൗജന്യ എടിഎം ഉപയോഗം അവസാനിപ്പിച്ചു, എസ്ബിടിയുടെ പകല്‍ക്കൊള്ള – തുടങ്ങിയ രീതിയിലും. ” Withdrawals: Four withdrawals in a month including atm withdrawals free of charges” ഇങ്ങനെയായിരുന്നു എസ്ബിഐയുടെ പുതിയ നിരക്കുകളില്‍ സൂചിപ്പിച്ചത്. അതായത് ബാങ്കില്‍ നിന്നുള്ളതടക്കം ഒരാള്‍ക്ക് ഒരു മാസത്തില്‍ നാല് തവണ പണം പിന്‍വലിക്കാം. ഒന്നുകില്‍ നാലു തവണ എടിഎമ്മില്‍ നിന്നും പണമെടുക്കാം , അല്ലെങ്കില്‍ ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നുമായി മൊത്തത്തില്‍ നാലു തവണ പണമെടുക്കാം, അത് നാലും പൂര്‍ണമായും സൗജന്യമാണ്. പിന്നീടുള്ള ഒരു എടിഎം ഇടപാടിനും, എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് എങ്കില്‍ പത്ത് രൂപ വീതവും, മറ്റു ഏതെങ്കിലും ബാങ്കിന്റെ എടിഎം ആണെങ്കില്‍ 20 രൂപ ചാര്‍ജ് ചെയ്യും. ഒപ്പം ടാക്‌സും നല്‍കേണ്ടി വരും. ബാങ്കില്‍ നിന്നും പണം നേരിട്ട് പിന്‍വലിക്കാനാണെങ്കില്‍, എല്ലാം കൂടി നാലിലേറെ ആയാല്‍, ഓരോ ഇടപാടിനും 50 രൂപ നല്‍കണം. സത്യാവസ്ഥ ഇതായിരിക്കെ പ്രചരിച്ചത് എടിഎമ്മില്‍ തൊട്ടാല്‍ 25 രൂപ എന്നൊക്കെയാണ്. ഇതിന് പിന്നില്‍ ഒരു വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ഏതെരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ആരോപണങ്ങള്‍ക്ക് എത്ര മണിക്കൂര്‍ നിലനില്‍പ്പുണ്ടാവും എന്നതും നമുക്ക് അറിയാവുന്നതാണ്.

മറ്റൊരു ആരോപണം, ചെക്ക് ബുക്കിനും മറ്റും വിലയീടാക്കുന്നു എന്നതാണ്. എത്രയോകാലമായി ആ സംവിധാനം ഇവിടെ നിലവിലുണ്ട്. അക്കൗണ്ട് ഉള്ള ഒരാള്‍ക്ക് ചെക്ക് ബുക്ക് വേണമെങ്കില്‍ അതിന് പണം നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഈ രീതിയില്‍ കാലത്തിന് അസരിച്ച് ചില മാറ്റങ്ങള്‍ വരുത്തിയെന്ന് മാത്രം. ഇതിനെ ജനവിരുദ്ധം എന്ന് അടച്ച് ആക്ഷേപിക്കാന്‍ ജനങ്ങള്‍ വിഡ്ഢികളല്ലെന്നോര്‍ക്കുക. ഒരു അക്കൗണ്ടിലേക്ക് അതെ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലൂടെ പണം നിക്ഷേപിക്കണം എങ്കില്‍ പോലും ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതും കാലങ്ങളായി തുടരുന്നതാണ്. ഇ- ട്രാന്‍സ്ഫര്‍ പോലുള്ള സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള നടപടികളാണ് ഇത്. കറന്‍സി ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാനും മറ്റുമാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും ലക്ഷ്യമിടുന്നത്. അതിന്റെ തുടര്‍ച്ചയായുള്ള നടപടികളാണ് ഇതൊക്കെയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇങ്ങനെ ആയാൽ ഒരാളും അനാവശ്യമായി ബാങ്കില്‍ ചെല്ലേണ്ടതില്ല എന്നതിലേക്ക് കാര്യങ്ങള്‍ മാറും. വിദേശരാജ്യങ്ങളില്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടപ്പിലാക്കിക്കഴിഞ്ഞു എന്നതും നാം ഓര്‍ക്കേണ്ടതാണ്. ഇവിടെ ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ രാഷ്ട്രീയ വിരോധികളും വികസന വിരോധികളും ചില ഗൂഢാലോചനക്കാരും ഇതിന് തുരങ്കം വെയ്ക്കുകയായിരുന്നു.

വിവാദ സര്‍ക്കുലറില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവ പരിഹരിക്കാന്‍ ഉടന്‍തന്നെ ബാങ്ക് തയ്യാറായി. മെട്രോകളില്‍ മാസത്തില്‍ എട്ട് ഇടപാടുകള്‍ സൗജന്യമാക്കി മാറ്റിയിട്ടുണ്ട്. അതില്‍ അഞ്ചെണ്ണം എസ്ബിഐ എടിഎമ്മില്‍ ആവാം, മറ്റ് എടിഎമ്മില്‍ മൂന്നും സൗജന്യമാക്കി. നോണ്‍ മെട്രോകളില്‍ സൗജന്യ ഇടപാടുകളുടെ എണ്ണം പത്തായി ഉയര്‍ത്തി. എസ്ബിഐ എടിഎമ്മിലും മറ്റു ബാങ്കുകളുടെ എടിഎമ്മിലും അഞ്ചുവീതം സൗജന്യം. ഇതിലെ പോരായ്മകള്‍ തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരും പരിഗണിച്ചുവെന്നത് വ്യക്തമാണ്.
ഒരു ബാങ്കിന്റെ മറ്റ് ചെലവുകള്‍ക്ക് പുറമെ വലിയൊരു ശതമാനം തുക ചെലവാക്കുന്നത് എടിഎം സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ്. മെഷീന്റെ വില, കെട്ടിടത്തിന്റെ വാടക, എയര്‍ കണ്ടീഷണര്‍, കറന്റ്, പേപ്പര്‍, ലോജിസ്റ്റിക്‌സ്, സെക്യൂരിറ്റി ഗാര്‍ഡ്, പണം നിറയ്ക്കാനുള്ള മാന്‍ പവര്‍, അങ്ങനെ അങ്ങനെ പല ചെലവുകളും ഉള്‍പ്പെടും. ഇന്ന് ഏറ്റവും കൂടുതല്‍ എ.ടി.എമ്മുകള്‍ ഉള്ളത് എസ്ബിഐക്കാണ്. മറ്റ് ബാങ്കുള്‍ക്ക് എടിഎം ശാഖകളില്ലാത്ത പ്രദേശങ്ങളില്‍ പോലും എസ്ബിഐക്ക് ശാഖകളുണ്ട്. ഇതനുസരിച്ച് മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ കൂടുതലായി ആശ്രയിക്കുന്നതും ഈ എടിഎമ്മുകളെത്തന്നെ. അതിനാല്‍ സ്വാഭാവികമായും ഈ ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ഒരു ചാര്‍ജും ഈടാക്കാതെ ഒരു ബാങ്കിനും എ.ടി.എം നടത്തി കൊണ്ടു പോവാന്‍ കഴിയില്ല. ഇവിടെയാണ് ക്യാഷ് ലെസ്സ് ട്രാന്‍സാക്ഷന്റെ പ്രസക്തിയും. നിലനിന്ന് പോകാന്‍ ന്യൂ ജനറേഷന്‍ ശൈലികളിലേക്ക് പൊതു മേഖലാ ബാങ്കുകള്‍ക്കും മാറേണ്ടി വരുമെന്നത് സ്വാഭാവികം.

shortlink

Related Articles

Post Your Comments

Related Articles


Back to top button