Latest NewsKeralaNews

പോലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ ക്ലാസെടുക്കാന്‍ പി.സി.ജോര്‍ജ് എത്തിയത് തോക്കുമായി

കോട്ടയം: കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ തോക്ക് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നു വിദഗ്ധമായി ക്ലാസ് നയിച്ചത് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. തന്റെ സ്വന്തം പിസ്റ്റള്‍ ഏവരേയും കാണിച്ച് സവിശേഷത പറഞ്ഞും പഠിപ്പിച്ചുമായിരുന്നു ജോര്‍ജിന്റെ ബോധവല്‍ക്കരണ പരിപാടി. ബോധവല്‍ക്കരണ പരിപാടിയിലേക്ക് ജോര്‍ജ് വന്നതുതന്നെ തന്റെ ട്വെല്‍വ് ബോറും ചെക്കോസ്ലോവാക്യന്‍ പിസ്റ്റളും കൈയില്‍പ്പിടിച്ചുകൊണ്ട്.

കോട്ടയം ജില്ലയില്‍ തോക്ക് കൈവശം വച്ചിരിക്കുന്നവര്‍ക്കായാണ് പോലീസ് പരിശീലന ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്. തന്റെ കൈയില്‍ ലൈസന്‍സുള്ള തോക്കുണ്ടെന്നും അത് പരസ്യമായി പറയാനും ആവശ്യമെങ്കില്‍ ഉപയോഗിക്കാനും തനിക്ക് മടിയില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളയാളാണ് പി.സി.ജോര്‍ജ്.

തോക്ക് എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് പി.സി ജോര്‍ജ് ക്ലാസിന്റെ തുടക്കത്തിലേ വ്യക്തമാക്കി. തോക്കെടുത്തെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ വെടി പൊട്ടിക്കേണ്ടി വന്നിട്ടില്ലെന്ന് ജോര്‍ജ് പറയുന്നു. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്ഞത പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് ഇടവരുത്താറുണ്ടെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.

ഏതായാലും ക്ലാസെടുക്കാന്‍ ഏറ്റവും പറ്റിയയാളെ തന്നെ കിട്ടിയതിന്റെ സന്തോഷം കോട്ടയം പോലീസിനും ക്ലാസില്‍ പങ്കെടുത്തവര്‍ക്കും. 1500 പേരാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button