Nattuvartha

കക്കൂസ് മാലിന്യം കിണറിൽ തള്ളുന്നു, ഏഴിമല നാവിക അക്കാദമിക്കെതിരെ സമരം ശക്തം

കണ്ണൂർ.

കക്കൂസ് മാലിന്യം കിണറിൽ തള്ളുന്ന ഏഴിമല നാവിക അക്കാദമിക്കെതിരെ സമരം ശക്തമാക്കി നാട്ടുകാർ.
കക്കൂസ് മാലിന്യം കിണറിൽ തള്ളുന്ന നേവൽ അക്കാദമിക്കെതിരെ നാട്ടുകാർ തെരുവിൽ ഇറങ്ങിയിട്ട് മാസങ്ങളായി . പഞ്ചായത്തു സ്വീകരിക്കുന്ന അനങ്ങാപാറ നയം ജനങ്ങളെ ശക്തമായ നടപടിയിലേക്ക് നയിക്കുന്നു . ഭരണ കൂടങ്ങൾക്ക് പരിഹാര മാർഗ്ഗം നിർദ്ദേശിക്കാനില്ലാതെ ഇരുട്ടിൽ തപ്പുമ്പോൾ, ജനങ്ങൾക്കു അവസാന പ്രതീക്ഷയായ ഗ്രീൻ ട്രിബ്യുണലിനെ സമീപിച്ച നാട്ടുകാർക്കൊപ്പം നിൽക്കേണ്ട പഞ്ചായത്ത് ട്രിബ്യൂണലിൽ ഹാജരായതേ ഇല്ല. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കാൻ ജനങ്ങൾ ആവശ്യപ്പെടുന്നു. സമാന രീതിയിൽ വിളപ്പിൻ ശാലയിൽ നടന്ന പ്രശ്നത്തിൽ പഞ്ചായത്താണ് കോടതിയിൽ പോയതും, പ്രശ്നപരിഹാരം നടത്തിയതുമെന്നു ജനങ്ങൾ ഓർമിപ്പിക്കുന്നു.

ബിനിൽ കണ്ണൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button