തിരുവനന്തപുരം : മുന്നോക്ക-പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തികസംവരണമാണ് നടപ്പാക്കേണ്ടതെന്നും, ഇതാണ് സിപിഎമ്മിന്റെ നിലപാടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുണ്ട്. ബ്രാഹ്മമണരെന്നോ പുലയരെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിയിലും കുറച്ചു പേര്‍ സമ്പന്നനാണ് എന്ന് മന്ത്രി പറഞ്ഞു.
ബ്രാഹ്മണര്‍ ഭൂപരിഷ്‌കരണത്തിന്റെ ഇരകളാണ്. അതിനാൽ ഏതാനും പേരുടെ കൈയ്യിലുണ്ടായിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ആയിരക്കണക്കിന് പേരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥയാണുണ്ടായത്. പക്ഷെ ഇത് നടപ്പിലായിട്ടും സംസ്ഥാനത്ത് ഒട്ടേറേപ്പേര്‍ക്ക് കയറിക്കിടക്കാന്‍ ഇടമില്ല. സർക്കാരിന്റെ കണക്ക് പ്രകാരം രണ്ട് ലക്ഷം പേര്‍ ഭവനരഹിതരാണെന്നും. അതില്‍ ബ്രാഹ്മണരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments