കൊളംബോ: ശ്രീലങ്കൻ തീരത്ത് ചൈനീസ് അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തെ തുടർന്നാണ് ഇത്. മെയ് 14 ,15 തീയതികളിൽ രണ്ട് അന്തര്‍വാഹിനികള്‍ക്ക് നങ്കൂരമിടാൻ ചൈന അനുമതി തേടിയതായും എന്നാൽ ശ്രീലങ്ക ഇത് നിഷേധിച്ചതായും പ്രതിരോധ മന്ത്രാലയ വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ടുണ്ട്.അന്തര്‍വാഹിനികള്‍ക്ക് നങ്കൂരമിടാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ശ്രീലങ്കയിലെ ചൈനീസ് എംബസിയും പ്രതികരിച്ചു.
2014 ഇത് ചൈനീസ് അന്തർവാഹിനി ശ്രീലങ്കയിൽ നങ്കൂരമിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഇന്ത്യ അന്ന് ശക്തമായി എതിർത്തു രംഗത്ത് വന്നിരുന്നു.കൂടാതെ ശ്രീലങ്കയിലെ ചൈനീസ് സാന്നിദ്ധ്യത്തിനെതിരെയും ഇന്ത്യ പ്രതിഷേധിച്ചിരുന്നു. രാജ്യ സുരക്ഷയ്ക്ക് ഇതെല്ലാം കനത്ത ഭീഷണിയാണെന്ന ഇന്ത്യയുടെ ആശങ്ക അന്ന് ശ്രീലങ്കയെ അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments