Latest NewsKeralaNews

ഡിജിപിക്ക് സ്വകാര്യ പെയിന്റ് കടയുമായി എന്ത് ബന്ധം? ബെഹ്‌റയ്‌ക്കെതിരെ വിജിലൻസ് കോടതി

 

തിരുവനന്തപുരം: പെയിന്റടിക്ക് ഉത്തരവിടാന്‍ ബഹ്‌റയ്ക്ക് അധികാരമുണ്ടോ?ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമാണുള്ളതെന്നു വിജിലന്‍സ് കോടതി ചോദിച്ചു.സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഉത്തരവില്‍ ആയിരുന്നു വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം.ബെഹ്റയ്ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ജി. ഗിരീഷ്ബാബുവാണു പരാതിക്കാരന്‍.

ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി ആയിരിക്കെ പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂലക്സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്നാണ് വിവാദമായ ഉത്തരവില്‍ പറയുന്നത്.ഇതുപ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ അടക്കം ഇത് നടപ്പിലാക്കുകയും ചെയ്തു.സംസ്ഥാനത്തെ 470 പൊലീസ് സ്റ്റേഷനുകൾക്കായി പ്രത്യേക കമ്പനിയുടെ പെയിന്റ് വാങ്ങുമ്പോൾ ഏതാണ്ട് മൂന്നു കോടി രൂപ ചെലവു വരുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

ടെൻഡറോ മറ്റു നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെ നടത്തിയ ഉത്തരവിൽ അഴിമതി ഉണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.എന്നാൽ ബെഹ്‌റ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കാൻ ഉത്തരവായത് സെൻ കുമാറിന്റെ കാലത്താണെന്നു പറഞ്ഞെങ്കിലും സെൻ കുമാർ അത് തള്ളി. താൻ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചില്ലെന്നും സെൻകുമാർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button