KeralaLatest NewsNews

ഒരു രക്ഷാകര്‍ത്താവിന്റെ വളരെ വ്യത്യസ്തമായ അപേക്ഷയും പ്രതിഷേധവും

പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിനും അവിടെ പഠിപ്പിക്കുന്ന അധ്യാപകന്റെ ജോലിസംരക്ഷണം ഉറപ്പു വരുത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം പാവപ്പെട്ടരക്ഷിതാക്കളുടെ മക്കള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെയും പി ടി എ യുടെയും മററുസാമൂഹിക സാസ്കാരിക സംഘടകളുടെയും സഹായസഹകരണത്താല്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദങ്ങളാക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഇതിന്റെ ഗുണഭോക്താക്കളായ ചില അധ്യാപകര്‍ അവരുടെ മക്കളെ മററുഅണ്‍ എയിഡഡ് വിദ്യാലങ്ങളില്‍ ചേര്‍ത്തുകൊണ്ട് പാവപ്പെട്ട രക്ഷിതാക്കളെ വിഢ്കളാക്കുമ്പോള്‍ നിങ്ങളുടെ മക്കളെ അവര്‍ക്കുള്ള ഉപജീവനമായി മാത്രം നല്‍കാതെ നിങ്ങളും പ്രതികരിക്കുക.

ജൂണ്‍മാസത്തില്‍ പി ടി എ ജനല്‍ബോഡിയില്‍ വെച്ച് അധ്യാപകരെ പരിചയപ്പെടുമ്പോള്‍ നിങ്ങളുടെ മക്കള്‍ ഏതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന് അന്യേഷിക്കുകയും അവര്‍ പറയുന്നത് സത്യമാണോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക അണ്‍ എയിഡഡിലാണ് പഠിക്കുന്നതെങ്കില്‍ പൊതുവിദ്യാലത്തിലേക്ക് മാററിച്ചേര്‍ക്കുന്നത് വരെ അവരെ സ്കൂളില്‍ കയറാന്‍ സമ്മതിക്കുകയില്ലെന്ന് തീരുമാനിക്കുക .

അല്ലെങ്കില്‍ നിങ്ങളുടെ മക്കളെ ടി സി വാങ്ങി മററുസ്കൂളുകളിലേക്ക് മാററിച്ചേര്‍ക്കുക അധ്യാപകരുടെ മക്കളെ പോതുവിദ്യാലയങ്ങളില്‍ ചേര്‍ക്കുമ്പോള്‍ പഠന നിലവാരവും മെച്ചപെടും അല്ലാതെ സംരക്ഷണ യജ്ഞം നടത്തിയിട്ട് കാര്യമില്ല ഈതീരുമാനത്തോട് താങ്കള്‍ യോജിക്കുന്നെങ്കല്‍ ഷെയര്‍ ചെയ്യുക താങ്കള്‍ രക്ഷിതാവായ വിദ്യാലയത്തില്‍ പ്രാവര്‍ത്തികമാക്കുക PTA പ്രസിഡന്റുമാര്‍ അവരുടെ കടമ നിര്‍വ്വഹിക്കുക

 

കടപ്പാട് : പി പി മോഹനന്‍ (ഒരുരക്ഷിതാവ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button