ഷാർജ എയർപോർട്ട് വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സനില്‍ കെ മാത്യുവിന്റെ അനുഭവക്കുറിപ്പാണിത്.
ഒറ്റ ദിവസത്തേക്ക് നാട്ടിലേക്ക് പോകുവാനാണ് ഏകദേശം വൈകുന്നേരം നാലര കഴിഞ്ഞ് അല്‍ എൈനില്‍ നിന്നും ഷാര്‍ജാ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചത്.., സനിലിന്റെ ഫ്ളൈറ്റ് ഇന്നലെ രാത്രി 8:45 നുള്ള SHJ-TVM എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് ആയിരുന്നു.., സനില്‍ ഇന്നലെ നാട്ടില്‍ പോയിട്ട് ഇന്ന് തിരിച്ച് വരുന്നതിനാല്‍ ഇവിടെ അല്‍ എൈനില്‍ നിന്നും സ്വന്തം വാഹനത്തില്‍ തന്നെയായിരുന്നു വിമാനത്താവളത്തിലേക്ക് പോയത്, വാഹനം Airport ന്റെ സമീപത്തുള്ള ഏതെങ്കിലും പാര്‍ക്കിംഗില്‍ ഇട്ടതിന് ശേഷം നാട്ടിലേക്ക് പോയിട്ട് വരാം എന്ന് തീരുമാനിച്ചതിന് ശേഷമാണ് ഇവിടെ അല്‍ എൈനില്‍ നിന്നും പോയത്…!!
ഏകദേശം അഞ്ചര കഴിഞ്ഞ് എവിടെയെത്തി എന്നറിയാന്‍ ഞാന്‍ വിളിക്കുമ്പോള്‍, *Sky Dive, Sky Dubai* ഒക്കെ കഴിഞ്ഞു, Out let Mall എത്താറായി ഇനിയൊരു അര-മുക്കാല്‍ മണിക്കൂര്‍ കൊണ്ട് എയര്‍പോര്‍ട്ടിലെത്തും, ഇമിഗ്രേഷന്‍ ഒക്കെ കഴിയുമ്പോള്‍ വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ വച്ചു..!
ഏഴുമണി കഴിഞ്ഞപ്പോള്‍ സനിലിന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ കരുതി ഇമിഗ്രേഷന്‍ ഒക്കെ കഴിഞ്ഞെന്നു പറയാന്‍ വിളിക്കുകയായിരിക്കും എന്ന്.., ഫോണ്‍ എടുത്തപ്പോള്‍ പുള്ളിക്കാരന്‍ ആകെ ടെന്‍ഷന്‍ അടിച്ച്, ഡാ ഇവിടെ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു, വണ്ടികള്‍ ഒറ്റയെണ്ണം അനങ്ങുന്നില്ല, നാട്ടില്‍ പോകാന്‍ പറ്റുമോന്ന് തോന്നുന്നില്ല.., എന്തെങ്കിലും കുറുക്കുവഴിയുണ്ടോ എന്നൊക്കെ ചോദിച്ചു.., അല്‍എൈനിലിരിക്കുന്ന ഞാനെന്ത് പറയാന്‍.., കൃത്യം 7:30 PM ന് ചെക്കിംഗ് കൗണ്ടര്‍ അടയ്ക്കും, എങ്ങനെയെങ്കിലും അതിനുമുന്‍പ് എയര്‍പോര്‍ട്ടില്‍ എത്താന്‍ നോക്കെന്ന് പറഞ്ഞു., അപ്പോള്‍ സനില്‍, ഡാ ഏകദേശം ഒരു അര കിലോമീറ്ററോളം ദൂരെ വരെ വണ്ടികള്‍ ഒന്നും അനങ്ങുന്നില്ല.., അങ്ങനെയൊക്കെ പറഞ്ഞു ഫോണ്‍ വച്ചു.., അപ്പോള്‍ സമയം 7:15 PM… ഒാരോ അഞ്ചു മിനിറ്റ് കഴിഞ്ഞ് വിളിച്ചപ്പോഴും അതേ അവസ്ഥ തന്നെയാണെന്ന് പറഞ്ഞു..!!
7:25ന് ഇനി പോയിട്ട് കാര്യമില്ലെന്ന് പറയാന്‍ വിളിച്ചപ്പോള്‍, ഞാന്‍ 999 വിളിച്ച് പോലീസിന്റെ സഹായം ചോദിച്ചു.., അവരോട് ഫോണില്‍ അറിയാവുന്ന അറബിയില്‍ പറഞ്ഞു, എനിക്ക് നാട്ടില്‍ പോകാനുള്ളതാണ്, 7:30ന് കൗണ്ടര്‍ അടയ്ക്കും, ട്രാഫിക്ക് ബ്ലോക്കിലാണ് വണ്ടി, Please Help me എന്ന് പറഞ്ഞു.., അവരപ്പോള്‍ സനിലിന്റെ വണ്ടി നമ്പറും , വണ്ടിയുടെ നിറവും, ഏത് വണ്ടിയും ആണെന്ന് ചോദിച്ച്., അതിന് റീപ്ലൈ കൊടുത്തപ്പോള്‍ ലൊക്കേഷന്‍ എവിടെയാണെന്ന് ചോദിച്ചപ്പോള് ലൊക്കേഷന്‍ അറിയില്ലാ, എയര്‍പോര്‍ട്ട് റോഡിലാണെന്ന് പറഞ്ഞു., കുഴപ്പമില്ലാ പോലീസുടനെ അവിടെയെത്തും എന്ന് പറഞ്ഞു… 7:35 കഴിഞ്ഞ് വിളിച്ചപ്പോള്‍ പോലീസ് വന്നു, കാര്യങ്ങള്‍ എല്ലാം പറഞ്ഞു., ടിക്കറ്റും പാസ്‌പോർട്ടും പരിശോധിച്ചു., എന്നിട്ട് ഞങ്ങളുടെ പോലീസ് വാഹനത്തിന്റെ പുറകേ വരാന്‍ പറഞ്ഞു, അവര്‍ ബീക്കണ്‍ ലൈറ്റുകളും സൈറണും ഓണാക്കി അങ്ങനെ Yellow lineല് കൂടി പോലീസ് എസ്കോർട്ടോടെ 7:50ന് ഷാര്‍ജാ എയര്‍പോര്‍ട്ടിലെത്തി.., ഉടനെ തന്നെ വാഹനം പാര്‍ക്ക് ചെയ്തിട്ട് മെയിന്‍ ഗേറ്റിന്റെ മുന്നിലെത്തിയപ്പോള്‍ സനിലിനെയും കാത്ത് ആ നല്ല മനസ്സിനുടമയായ പോലീസുകാരനവിടെ നില്‍പ്പുണ്ടായിരുന്നു..
ഉടന്‍ തന്നെ സനിലിനെ ചെക്കിംഗ് കൗണ്ടറില്‍ എത്തിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന അറബിയോട് പോലീസുകാരന്‍ എന്തൊക്കെയോ പറഞ്ഞു, അദ്ദേഹത്തിന്റെ ആ ഇടപ്പെടല്‍മൂലം അരമണിക്കൂര്‍ മുന്‍പേ ക്ലോസ് ചെയ്ത കൗണ്ടറില്‍ നിന്നും 8:05 ന് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്ത് കിട്ടി, എന്നിട്ട് സനിലിനെയും കൊണ്ട് ഇമിഗ്രേഷന്‍ കൗണ്ടറില്‍ ചെന്ന് പാസ്പോര്‍ട്ടില്‍ എക്സിറ്റ് സീല്‍ വച്ചതിന് ശേഷം പോലീസുകാരന്‍ പറഞ്ഞു *നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് സോറി..* ആ ഒരു വാക്ക് കേട്ട് ശരീരം മുഴുവന്‍ കോരിത്തരിച്ച് പോയി.. *”Hats off you Sharjah Police”..*
അങ്ങനെ സനിലിനെയും കൊണ്ട് കൃത്യം 9:05ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നു..,
ജീവിതചെലവുകള്‍ വളരെ കൂടുതല്‍ ആണെങ്കിലും ഈ രാജ്യത്ത് ജീവിക്കുവാന്‍ ആളുകള്‍ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നത് നമ്മള്‍ക്ക് ഈ രാജ്യത്തെ ഭരണാധികാരികള്‍, പോലീസുദ്യോഗസ്ഥര്‍, വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നമ്മള്‍ക്ക് തരുന്ന സുരക്ഷ ഒന്നുകൊണ്ട് മാത്രമാണ്..
Post Your Comments