Latest NewsGulf

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ ഒരുങ്ങുന്നു; 2019ല്‍ പണി പൂര്‍ത്തിയാകും

സൗദി അറേബ്യ: 2019 ഓടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ തുറക്കാനാകുമെന്ന് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. 2018 ല്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം മൂലമാണ് ഉദ്ഘാടനം നീട്ടിവയ്‌ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അല്‍ വലീദ് ചെയര്‍മാനായ ജിദ്ദാ എക്കണോമിക് കമ്പനിയാണ് ജിദ്ദ ടവറിന്റെ ആദ്യ രൂപ രേഖ തയ്യാറാക്കിയത്. പിന്നീട് കരാര്‍ സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. 2014ല്‍ രാജ്യത്ത് എണ്ണവിപണിയില്‍ നേരിട്ട കനത്ത തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത് നിര്‍മ്മാണമേഖലയെയാണ്. ഇതുമൂലം കമ്പനിയുടെ എഴുപതിനായിരത്തോളം തൊഴിലാളികള്‍ ഇടപാടുകള്‍ അവസാനിപ്പിച്ച് മടങ്ങിപ്പോയിരുന്നു ഇതാണ് പണികള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്നും അല്‍ വലീദ് ബിന്‍ തലാല്‍ പറഞ്ഞു.

കെട്ടിടത്തിന്റെ രൂപരേഖരേഖ തയ്യാറായ ശേഷം വളെവേഗം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2014 നവംബറില്‍ നാല് നിലകളുള്ള ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കാനായി. തുടര്‍ന്നാണ് രാജ്യം എണ്ണവിപണിയില്‍ തകര്‍ച്ച നേരിട്ടത്. ഇതിന് ശേഷം സൗദിയിലെ അലിന്‍മ ഇന്‍വെസ്റ്റുമെന്റുമായി ജിദ്ദാ എക്കണോമിക്‌സ് കമ്പനി സാമ്പത്തിക കരാറില്‍ ഏര്‍പ്പെട്ടാണ് പണി മുന്നോട്ടു നീക്കിയത്.
ബുര്‍ജ് ഖലീഫയെക്കാള്‍ ഒരു കിലോമീറ്ററോളം ഉയരത്തിലാണ് ജിദ്ദ ടവർ നിര്‍മ്മിക്കുന്നത്. കടല്‍ക്കരയിലുള്ള ഈ കെട്ടിടം അതി മനോഹരമായ ദൃശ്യങ്ങളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button