അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ ദേവന് ചാർത്തിയ തിരുവാഭരണം കാണാതായ സംഭവത്തിൽ ഇനിയും ദുരൂഹത. ശ്രീകോവിലിനോട് ചേർന്നുള്ള പാൽപായസക്കിണര്‍ വറ്റിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല. കിണറിന്റെ ഇരുമ്പു മേൽമൂടി അറുത്തുമാറ്റി തകഴിയിൽ നിന്നും അമ്പലപ്പുഴയിൽ നിന്നുമുള്ള അഗ്നിശമനാ സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്തജനങ്ങളിൽ ചിലരും പരിശോധനയിൽ പങ്കെടുത്തു.
എന്നാൽ തിരുവാഭരണത്തിന്റെ യാതൊരു തുമ്പും കണ്ടെത്താനായില്ല. അവസാനമായി ശാന്തിക്കാർ കുളിക്കുന്ന കുളം വറ്റിക്കാൻ അനുമതി നേടിയിരിക്കുകയാണ് പോലീസ്.കൂടാതെ ഗുരുവായൂരപ്പന്റെ നടയിലെ കിണറും വറ്റിക്കാൻ അനുമതി തേടിയിട്ടുണ്ട്. വിഷു ദിനത്തിന് ശേഷമാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്.
Post Your Comments