
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ പിജി ഫീസ് എല്ലാ കോളേജുകളിലും കൂട്ടി. മെഡിക്കല്‍ പിജി കോഴ്‌സുകളുടെ ഫീസ് ഏകീകരിച്ച് ജസ്റ്റീസ് ബാബു കമ്മീഷനാണ് ഉത്തരവിറക്കിയത്. ക്രിസ്ത്യന്‍ മാനേജുമെന്റുകളിലെ ഫീസിനൊപ്പമാണ് ഏകീകരിച്ച ഫീസ്.
പിജി ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 14 ലക്ഷം രൂപയാണ് ഏകീകൃത ഫീസ്. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 8.5 ലക്ഷമാണ്. പിജി ഡിപ്ലോമ കോഴ്‌സുകല്‍ 10.5 ലക്ഷം രൂപയാണ് പുതിയ ഫീസ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലെ ഫീസ് 18.5 ലക്ഷമാണ്.
Post Your Comments