കൊട്ടാരക്കര : കെ.എം. മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊട്ടാരക്കരയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കത്തെ കാനം വിമര്‍ശിച്ചത്. മാണി ഇടതുപക്ഷത്തേക്കു വരുന്നതിനെ സി.പി.ഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കകൊണ്ടാണെന്നാണ് മാണി പറയുന്നത്. എന്തായാലും 19നേക്കാള്‍ വലിയ സംഖ്യയല്ലല്ലോ ആറ്. ആറിനേക്കാള്‍ വലിയ സംഖ്യ പത്തൊമ്പതാണെന്നാണ് നാമെല്ലാം പഠിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ആറു പേരെ പേടിക്കാന്‍ അവര്‍ക്ക് ഇരട്ടച്ചങ്കൊന്നുമില്ലല്ലോ എന്നും കാനം പരിഹസിച്ചു.
മാണിയുടെ കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍.ഡി.എഫിനു ശക്തിയില്ല എന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണെന്ന് കാനം അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നെന്ന് ജനം വിശ്വസിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments