ന്യൂഡല്‍ഹി•സി.ആര്‍.പി.എഫ് ജവാനെ ട്രെയിനിംഗ് സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സി.ആര്‍.പി.എഫ് 35 ാം ബറ്റാലിയനിലെ ഹവില്‍ദാര്‍ അനില്‍കുമാര്‍ ആണ് മരിച്ചത്. കശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹംഹാമയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം. പരിശീലന കേന്ദ്രത്തിലെ മുറിയില്‍ മരിച്ച നിലയില്‍ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലോക്കല്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments