കോഴിക്കോട്: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ രൂപംകൊണ്ട വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വീണ്ടും സന്ദേശം എത്തി. ശബ്ദസന്ദേശമാണ് കഴിഞ്ഞ ദിവസം എത്തിയത്. ഇതുവരെ ഈ ഗർപ്പിൽ പതിനൊന്ന് സന്ദേശങ്ങളാണ് എത്തിയത്. സന്ദേശം അയച്ചത് കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പന്തലയില്‍നിന്നുപോയ റാഷിദ് അബ്ദുള്ളയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. അഫ്ഗാനിസ്ഥാനിലെ ഖുറാസാനില്‍നിന്നാണ് ഇത് അയക്കുന്നതെന്ന് സന്ദേശത്തില്‍പറയുന്നുണ്ട്.
അഞ്ചരമിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് അയച്ചത്. സന്ദേശത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിലെ വിധവകളെക്കുറിച്ചാണ് പറയുന്നത്. ഇവിടെ വിധവകള്‍ നാട്ടിലെപ്പോലുള്ള ബുദ്ധിമുട്ടുകളൊന്നും നേരിടുന്നില്ലെന്നും രക്തസാക്ഷിയാകുന്നയാളുടെ വിധവയെ വിവാഹം കഴിക്കാനും അവരുടെ കാര്യംനോക്കാനും സര്‍ക്കാര്‍തലത്തില്‍ത്തന്നെ സംവിധാനമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ പ്രവാചകന്റെ കാലത്തെ രീതികളാണ് പിന്തുടരുന്നതെന്നും സന്ദേശത്തിൽ പറയുന്നു.
കൂടാതെ കേരളത്തില്‍നിന്നുപോയ മുര്‍ഷിദും യഹിയയും കൊല്ലപ്പെട്ടതിനെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ഇവരുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് പല സന്ദേശങ്ങളും ലഭിച്ചെന്നും മടങ്ങേണ്ട സാഹചര്യമില്ലെന്നും സന്ദേശത്തില്‍പറയുന്നു.
Post Your Comments