Latest NewsKeralaNews

എ ടി എമ്മില്‍ ഇനി സൗജന്യ ഇടപാടില്ല

തിരുവനന്തപുരം : അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. . സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. കീറിയതോ,​ മുഷിഞ്ഞതോ,​ നനഞ്ഞ് നാശം സംഭവിച്ചതോ ആയ നോട്ടുകൾക്ക് നിർബന്ധമായും പിഴ ചുമത്തണമെന്ന നിലപാടിലാണ് എസ്.ബി.ഐ.

10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സര്‍വീസ് ടാക്‌സും ഈടാക്കും. 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും. പണം ഡിപ്പോസിറ്റ് ചെയ്യുന്നതിന് മിനിമം രണ്ട് രൂപമുതല്‍ മാക്‌സിമം എട്ട് രൂപ വരെ ഈടാക്കും. ഡിപ്പോസിറ്റ് മിഷ്യീന്‍ വഴിയുള്ള പണം പിന്‍വലിക്കലിനും മിനിമം ആറ് രൂപ ഈടാക്കും.

മുഴിഞ്ഞ നോട്ടുകള്‍ മാറ്റാന്‍ 20 എണ്ണത്തില്‍ കൂടുതലുള്ള ഓരോ നോട്ടിനും രണ്ട് രൂപ വച്ച് ഈടാക്കും. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള മൂല്യത്തിന് അഞ്ച് രൂപവച്ചും ഈടാക്കും. വിസ അല്ലെങ്കിൽ മാസ്‌റ്റർ നൽകുന്ന ഡെബിറ്റ് കാർഡുകൾക്കും ഇത് ബാധകമാണ്. അതേസമയം,​ റൂപേ ഡെബിറ്റ് കാർഡ് സേവനങ്ങൾ സൗജന്യമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button