തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് സഭയ്ക്ക് പുറത്തു ചർച്ച ചെയ്യാൻ തയ്യാറുണ്ടോയെന്നു ഏഷ്യാനെറ്റ് ന്യൂസ് ഉടമയും എം പിയുമായ രാജീവ് ചന്ദ്രശേഖരൻ എം പി.കിഫ്‌ബിക്കെതിരെ മന്ത്രി ജി. സുധാകരന് നടത്തിയ പ്രസംഗം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരെയും രാജീവ് ചന്ദ്രശേഖരനെതിരെയുമായിരുന്നു മുഖ്യമന്ത്രി സഭയിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.ജി സുധാകരൻ കിഫ്‌ബിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പതിപ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ മേശപ്പുറത്തു വെച്ചത്.
എന്നാൽ മുഖ്യമന്ത്രി ഏഷ്യാനെറ്റിനെതിരെയും രാജീവ് ചന്ദ്രശേഖരനെതിരെയും നിലപാടെടുക്കുകയായിരുന്നു. മാധ്യമധര്‍മം മറന്നാണ് ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖരൻ ആണല്ലോ ഉടമ, തന്നെ മുഖ്യമന്ത്രി എന്ന നിലയിലല്ല വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന രീതിയിലാണ് ചാനൽ നിലപാടെടുക്കുന്നത് എന്നും മുഖ്യമന്ത്രി ആരോപിച്ചു.എന്നാൽ ഈ ആരോപണങ്ങൾക്കെല്ലാം രൂക്ഷമായ മറുപടിയുമായാണ് ഇപ്പോള്‍ രാജീവ് ചന്ദ്രശേഖരൻ രംഗത്തെത്തിയിരിക്കുന്നത്.
2016 -17 കേരളത്തിന്റെ ഏറ്റവും മോശമായ രാഷ്ട്രീയ സാമ്പത്തിക വർഷമാണെന്നും ഭരണ പരാജയങ്ങൾ മൂടിവെക്കാനാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.,കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല,കുറ്റകൃത്യങ്ങളും മൂന്നാര്‍ കൈയേറ്റവും ഭീഷണികളും എല്‍.ഡി.എഫ് സര്‍ക്കാറിെന്റ മുഖമുദ്രയാണ്. കൂടാതെ മൂന്നാർ കയ്യേറ്റ വിഷയത്തിൽ താന്‍ നടത്തിയ ശക്തമായ ഇടപെടലുകൾ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുമുണ്ട്.ഇതാണ് തനിക്കെതിരെ മുഖ്യമന്ത്രി തിരിയാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
Post Your Comments