Latest NewsIndiaNews

ദയാഹർജി സമർപ്പിക്കാനൊരുങ്ങി നിർഭയ കേസിലെ പ്രതികൾ -വിധി വാർത്തയിൽ കണ്ട് പ്രതികളുടെ പ്രതികരണം ഇങ്ങനെ

 

ന്യൂഡല്‍ഹി: സുപ്രീംകോടതി വധശിക്ഷ ശരിവെച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹർജി അപേക്ഷിക്കാനുള്ള ഒരുക്കവുമായി നിർഭയ കേസിലെ പ്രതികൾ. മരണം ഉറപ്പായ സാഹചര്യത്തില്‍ വധശിക്ഷ ജീവപര്യന്തമാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികൾ ദയാഹർജി സമർപ്പിക്കാനൊരുങ്ങുന്നത്. സുപ്രീം കോടതി വധ ശിക്ഷ ശരിവെച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത് പ്രതികൾ ടിവിയിലൂടെ കണ്ടിരുന്നു. വാർത്ത കണ്ടതുമുതൽ പ്രതികൾ കടുത്ത വിഷാദത്തിലാണ്.

ജയിലിൽ ചെയ്തുപോന്നിരുന്ന ജോലിയും നിർത്തിവെച്ചിരിക്കുകയാണ്.അക്ഷയ് താക്കൂര്‍ ഫ്ളവര്‍ മില്ലിലാണ് ജോലി ചെയ്യുന്നത്. പവന്‍ സ്റ്റോര്‍ കാന്‍റീനിലും മുകേഷ് ഹൗസ് കീപ്പര്‍ ജോലിയും ചെയ്യുന്നു. വിനയ് തന്‍റെ ബിരുദ പഠനത്തിലുമായിരുന്നു. വിനയ് ശർമ്മ ഒഴികെ ബാക്കി മൂന്നുപേരെയും തീഹാർ ജയിലിലെ ഒരു സെല്ലിൽ ആണ് തടവിലാക്കിയിരിക്കുന്നത്. വിനയ് ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രത്യേകം സെല്ലിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.തീഹാറിലെ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്നതിന് തടവുകാര്‍ക്ക് 300 രൂപ വീതം കൂലിയുണ്ട്.

എന്നാൽ ഈ ജോലി ഇവർ ഇപ്പോൾ നിർത്തിവെച്ചു നിരാശയിൽ ആണ്. ഇവര്‍ മറ്റു തടവുകാരും ജയില്‍ സ്റ്റാഫുകളുമായും ഇടപഴകാനും ജോലി ചെയ്യാനും ഒക്കെ ആരംഭിച്ച ശേഷമായിരുന്നു വിധി വന്നത്. കേസിലെ ഒന്നാം പ്രതി ബസ് ഡ്രൈവർ രാംസിംഗ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ പെറ്റീഷന്‍ സമർപ്പിക്കാനൊരുങ്ങുകയാണ് ഇവരുടെ അഭിഭാഷകൻ എപി സിംഗ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button