Latest NewsKeralaNews

മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാരന് ഒത്താശ ചെയ്തത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

 

തൊ​ടു​പു​ഴ: മൂ​ന്നാ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​മി കൈ​യേ​റി​യ വ്യ​ക്​​തി​യെ​ന്ന്​ റ​വ​ന്യൂ​മ​ന്ത്രി പ​റ​ഞ്ഞ ആളിന് കയ്യേറ്റത്തിന് ഒത്താശ ചെയ്തു കൊടുത്തത് അന്നത്തെ ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും.സ്പി​രി​റ്റ് ഇ​ന്‍ ജീ​സ​സ് പ്രാ​ര്‍​ഥ​ന ഗ്രൂ​പ്​ മേ​ധാ​വി ടോം ​സ​ക്ക​റി​യ​യു​ടെ കൈ​വ​ശ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൈ​യേ​റ്റ ഭൂ​മി​യു​ള്ള​തെ​ന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരൻ നിയമസഭയിൽ പറഞ്ഞത്.

സ​ക്ക​റി​യ​യും കൂ​ട്ട​രും കൈ​യേ​റി​യ പാ​പ്പാ​ത്തി​ച്ചോ​ല​യി​ല്‍ സ്​​പി​രി​ച്വ​ല്‍ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഒ​ത്താ​ശ ചെ​യ്​​തതിൽ വി എസിന്റെ കാലത്തുള്ള എം എൽ എ യും ഉദ്യോഗസ്ഥരും പിന്നെ ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ ഉദ്യോഗസ്ഥരുമാണ് എന്ന് റ​വ​ന്യൂ​വ​കു​പ്പ് തയ്യാറാക്കിയ ലിസ്റ്റിലൂടെ വെളിപ്പെട്ടിരിക്കുകയാണ്.കുരിശു സ്ഥാപിച്ചായിരുന്നു മിക്ക കയ്യേറ്റങ്ങളും. കുരിശുള്ളതിനാൽ ഉദ്യോഗസ്ഥരും കൃത്യമായ നടപടികൾ എടുത്തില്ല.ഉ​മ്മ​ന്‍ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യും അ​ടൂ​ര്‍ പ്ര​കാ​ശ്​ റ​വ​ന്യൂ മ​​ന്ത്രി​യു​മാ​യി​രി​ക്കെ​ 2014 ജൂ​ണ്‍ 26ന്​ ​അ​ന്ന​ത്തെ ഇ​ടു​ക്കി ക​ല​ക്​ട​ര്‍​ക്കു നൽകിയ റിപ്പോർട്ടിൽ ടോം സക്കറിയയുടെ കയ്യേറ്റത്തെ കുറിച്ച് വിവരങ്ങൾ ഉണ്ട്.

ത​ഹ​സി​ല്‍​ദാ​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ടോം ​സ​ക്ക​റി​യ​യും 14 കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്​ ഭൂ​മി കൈ​യേ​റി​യ​തെ​ന്നും വ്യ​ക്​​ത​മാ​ക്കു​ന്നു. വ്യാ​ജ​പ​ട്ട​യ​ങ്ങ​ളു​ടെ മ​റ​വി​ല്‍ കൈ​വ​ശം വെ​ച്ചി​ട്ടു​ള്ള​തോ കൈ​യേ​റി​യ​തോ ആ​യ ഭൂ​മി​യുൾപ്പെടെ ഏറ്റവും വലിയ കയ്യേറ്റങ്ങൾ ടോം സക്കറിയയുടേതാണ്.ടോം ​സ​ക്ക​റി​യ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള പ്രാ​ദേ​ശി​ക സി.​പി.​എം നേ​താ​വാ​ണ്​ ചി​ന്ന​ക്ക​നാ​ലി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍​ക്ക്​ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button