Latest NewsIndiaNews

പതിനേഴുകാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു

ചെന്നൈ: പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പോലീസ് സ്റ്റേഷനു മുന്നിലേക്ക് വലിച്ചെറിഞ്ഞത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്. പാതൂരില്‍വച്ചാണ് കൊല നടന്നതെങ്കിലും അഞ്ചു കിലോമീറ്ററിനപ്പുറമുള്ള തമിഴ്നാട് പരിധിയിലെ പോലീസ് സ്റ്റേഷനു മുന്നിലാണ് തല ഉപേക്ഷിച്ചത്. പുതുച്ചേരിയില്‍ അടുത്തിടെയുണ്ടായ കൊലപാതക കേസില്‍ പ്രതിയായ പതിനേഴുകാരനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലില്‍ സുവേതന്‍റെ സുഹൃത്ത് വിനോദ് അറസ്റ്റിലായി. ഇവര്‍ തമ്മിലുള്ള വിരോധമാണ് വധത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുതുച്ചേരിക്ക് സമീപമുള്ള തടാകക്കരയില്‍വച്ചാണ് കൗമാരക്കാരനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. തടാകത്തിന് സമീപത്തുനിന്നും കൗമാരക്കാരന്റെ ശരീരാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം തമിഴ്നാട്, പുതുച്ചേരി പോലീസ് സംയുക്തമായി തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button