സിഡ്നി : ഐപിഎല്ലിൽ കളിക്കാതിരിക്കാൻ താരങ്ങൾക്ക് വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. കരാർ കാലാവധി ഒരു വർഷം കൂടി നീട്ടിയാണ് ഐ.പി.എല്‍ കളിക്കുന്ന താരങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഓസീസ് മാധ്യമമായ സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കളിക്കാരുടെ കരാറില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും ഗവേര്‍ണിങ് ബോഡിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനിടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ എക്സിക്യൂട്ടീവ് ജനറല്‍ മനാജേര്‍ പാറ്റ് ഹൊവാര്‍ഡ് ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ താരങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തില്‍ കൂടുതലാക്കമെന്ന നിര്‍ദേശം ബോര്‍ഡിന് മുന്നില്‍ വെച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരെയും വഞ്ചിക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും,ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടി കളിക്കുന്നത് കളിക്കാരുടെ സമ്മര്‍ദം കൂട്ടുമെന്നും, ഇത്രയും തിരക്കുള്ള ഷെഡ്യൂള്‍ കളിച്ചാല്‍ പിന്നീട് ദേശീയ ടീമിനായി മികച്ച പ്രകടനം നടത്താന്‍ കളിക്കാര്‍ക്ക് കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കുന്നു.
അടുത്ത മൂന്ന് വര്‍ഷത്തേക്ക് പുതുക്കാൻ ഉദ്ദേശിക്കുന്ന കരാർ ഐപിഎൽ ഒഴിവാക്കുമ്പോൾ കളിക്കാർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്ന രീതിയിലായിരിക്കും നടപ്പാക്കുക.
Post Your Comments