കല്ലുവാതുക്കല്‍: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി പത്തു ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ച പീഡനവീരന് പാരിപ്പള്ളി പോലീസിന്റെ പിടിയില്‍. കല്ലുവാതുക്കല്‍, നടക്കല്‍ വട്ടകുഴിയില്‍, എം ഇ കോട്ടേജില്‍ നിജാസ് ഇസ്ലാമിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് കാള്‍ സെന്റര്‍ ജീവനക്കാരിയെ വലയിലാക്കിയത്. കാര്യസാധ്യത്തിന് ശേഷം യുവതിയെ കേരളത്തിലേക്ക് ട്രെയിന്‍ കയറ്റിവിട്ട നിജാസ് പിന്നീട് യുവതി ഫോണ്‍ ചെയ്തപ്പോള്‍ കാലുമാറി. ഇതേതുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. 17 വയസ്സുമുതല്‍ നിജാസ് തന്നെ ലൈംഗിക ചൂഷണം ചെയ്യുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്തതിന് പോക്സോ നിയമം ചുമത്തിയും, മറ്റു വകുപ്പുകളും ചേര്‍ത്താണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാരിപ്പള്ളി എസ് ഐ പി രാജേഷ്, സിപിഒ സാബുലാല്‍, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
കടപ്പാട്: ഐശ്വര്യ കല്ലുവാതുക്കൽ
Post Your Comments