തിരുവനന്തപുരം : എസ് ബി ഐ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനകാര്യ മന്ത്രി തോമാസ ഐസക്. നിരക്ക് വര്‍ധനയുടെ ഉദ്ദേശമെന്തെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ചോദിച്ചിട്ട് പോലും മനസിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു .
ജനങ്ങളെ ബാങ്കില്‍ നിന്ന് അകറ്റുന്ന തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഈ എന്നാല്‍ ഈ നടപടിയെ അന്ഗീകരിക്കരുതെന്നും മാധ്യമങ്ങളോടുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി വ്യകതമാക്കി. ജനങ്ങള്‍ ബാങ്കില്‍ പൈസ ഇടുന്നത് കുറയുന്നതോടെ കബോളത്തിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും എന്ന എസ ബി ഐയുടെ തീരുമാനത്തോട് പ്രതികരിക്കുക്കയായിരുന്നു അദ്ദേഹം. ഇനി മുതല്‍ സൗജന്യ സര്‍വ്വീസ് നല്‍കേണ്ടെന്നാണ് തീരുമാനം. സിഡിഎംഎയില്‍ പണം നിക്ഷേപിക്കുന്നതിനും മുഷിഞ്ഞ നോട്ട് മാറ്റുന്നതിനുമടക്കം സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments