
മാനന്തവാടി: കോഴിക്കോട് ഉളേളരി കൊലയാമക്കണ്ടി സിറാജിന്റെ മകൻ ഷഹൽ(16)നെ കാൺമാനില്ലെന്ന പരാതിയിൽ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം എട്ടിന് രാവിലെ വാളാടുളള ബന്ധുവീട്ടിൽ നിന്ന് മാനന്തവാടിയിലേക്ക് പോകാൻ ബസിൽ കയറിയ ശേഷം കുട്ടിയെ കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് പരാതി. 146 സെന്റി മീറ്റർ ഉയരം. വെളുത്ത നിറം. മെലിഞ്ഞ ശരീരം. കാണാതാകുമ്പോൾ നീല കളർ ജീൻസും കറുപ്പിൽ ചുവപ്പ് പുളളിയുളള ഷർട്ടുമാണ് വേഷം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ– 9497980823.
കടപ്പാട്: അനിൽകുമാർ അയനിക്കോടൻ.
Post Your Comments