ലക്‌നൗ: ഇറ്റായിലെ പോലീസ് സ്റ്റേഷനില്‍ ലഭിച്ച സ്വീകരണം മോശമാണെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി എം.എല്‍.സിയുടെ അനന്തരവന്‍ എസ്.ഐയുടെ മുഖത്തടിച്ചു. എതാഹ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം രമേശ് യാദവിന്റെ സഹോദരീ പുത്രന്‍ മൊഹിത് യാദവാണ് പൊലീസ് സ്റ്റേഷനില്‍ ഉദ്യാഗസ്ഥരെ കയ്യേറ്റം ചെയ്തത്. തന്റെ പേര് മൊഹിത് യാദവ് എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കുമാറിന്റെ മുഖത്തടിച്ചത്.
ത് തടയാനെത്തിയ മറ്റ് പോലീസുകാരെ ഇയാള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഒരു പോലീസുകാരന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചുവലിച്ചതായും പരാതിയുണ്ട്. ഇന്നു രാവിലെ പ്രദേശത്തെ ഒരു ആശുപത്രിയില്‍ ഒരു ബന്ധുവിനെയും കൊണ്ട് എത്തിയ ഇയാള്‍ എക്സ്റേ എടുക്കുന്നതിന് കാത്തിരിക്കാൻ പറ്റില്ലെന്നും മുന്തിയ പരിഗണന വേണമെന്നും ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ലാബ് ടെക്‌നീഷ്യന്റെ മുഖത്ത് ഇയാള്‍ അടിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
Post Your Comments