Latest NewsNewsInternational

കുല്‍ഭൂഷനു വധഭീഷണിയുമായി പാക് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാധവിന് വധഭീഷണിയുമായി പാക് ഹാക്കര്‍മാര്‍. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ജാധവിനെതിരെയാണ് പാക് ഹാക്കർമാർ രംഗത്തെത്തിയിരിക്കുന്നത്. പാക് ഹാക്കര്‍മാര്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ വെബ്സൈറ്റ് ഹൈക്ക് ചെയ്താണ് കുല്‍ഭൂഷനെതിരായ സന്ദേശം കുറിച്ചത്.

കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ റദ്ദാക്കണമെന്നും മോചിപ്പിക്കണെന്നുള്ള ഇന്ത്യയുടെ ആവശ്യത്തിനെതിരായ പരാമര്‍ശങ്ങളാണ് പാക് ഹാക്കര്‍മാര്‍ വൈബ്സൈറ്റില്‍ കുറിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഹാക് ചെയ്ത സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയത്.

എന്നാല്‍ എഐഎഫ്എഫ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button