ലക്നൗ: നസീമുദ്ദീന് സിദ്ദീഖിയേയും മകന് അഫ്സലിനേയും ബിഎസ്പിയിൽ നിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് സമയത്തും മറ്റും നസീമുദ്ദീന് സിദ്ദീഖി ജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചതായും ഇരുവരുടേയും ബിനാമികള്‍ക്ക് നിരവധി ഭൂസ്വത്തുണ്ടെന്നും ബിഎസ്പി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് ചന്ദ്ര മിശ്ര പറഞ്ഞിരുന്നു. തുടർന്നാണ് ഇരുവരെയും പുറത്താക്കിയിരിക്കുന്നത്.
സിദ്ദീഖിയെ അടുത്തിടെ ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി ബിഎസ്പി മധ്യപ്രദേശ് യൂണിറ്റിന്റെ ചാര്‍ജ് നല്‍കിയിരുന്നു. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ പരാജയത്തിന് ശേഷം ജില്ലാ, ഡിവിഷണല്‍ കോര്ഡിനേറ്റര്മാരെയടക്കം പിരിച്ച് വിട്ട് പാര്‍ട്ടി ഘടകങ്ങളില്‍ ശുദ്ധീകരണ പ്രക്രിയയുമായി മുന്നോട്ട് പോകുകയാണ് മായാവതി.
Post Your Comments