തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെതിരെ ഡിജിപി സെൻകുമാറിനെതിരെ പരാതിയുമായി കുമാരി ബീന. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റിയതെന്ന് ആരോപിച്ച് ഇവർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. താരതമ്യേന അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു കുമാരി ബീനയെ മാറ്റിയത്. ഇതിന് പകരം എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സി.എസ്. സജീവ് ചന്ദ്രനെ നിയമിച്ച് ചൊവ്വാഴ്ച വൈകിട്ട് ഉത്തരവിറക്കി. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചതോടെ പേരൂർക്കട എസ്എപിയിലെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു രണ്ടു മണിക്കൂറിനുള്ളിൽ പുതിയ ഉത്തരവിറക്കി.
ഡിജിപി, എഡിജിപി, ഐജി എന്നിവരുൾപ്പെടെയുള്ള സമിതി തീരുമാനിക്കേണ്ട നിയമനം ഡിജിപി സ്വന്തം നിലയ്ക്ക് തീരുമാനിച്ചെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് രഹസ്യങ്ങൾ ചോർത്തിയതിന് നടപടി നേരിട്ടയാളാണ് കുമാരി ബീനയ്ക്കു പകരം ചുമതല ഏറ്റെടുത്ത സുരേഷ് കൃഷ്ണയെന്നും ആരോപണമുണ്ട്.
Post Your Comments