ഇടുക്കി : ഇന്‍ഫോപാര്‍ക്ക് എഞ്ചിനീയർമാർ മുങ്ങി മരിച്ചു. കുളമാവിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ തടാകത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനീയര്‍മാരായ കരുനാഗപ്പള്ളി പടിത്തലീല്‍ സ്വദേശി സാജന്‍ ബാബു (26), തിരുവല്ല നിരണം സ്വദേശി ആല്‍വിന്‍ ചെറിയാന്‍ (26) എന്നിവരാണ് മുങ്ങി മരിച്ചത്. വൈകിട്ട് മൂന്ന് മണിക്കായിരുന്നു അപകടം.
ഇന്ന് രാവിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്‍പ്പതംഗം സംഘം കുളമാവിലെ ഗ്രീന്‍ബര്‍ഗ്ഗ് റിസോര്‍ട്ടിലെത്തിയിരുന്നു. വൈകിട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് റിസോര്‍ട്ടിലെ തടാകത്തില്‍ വീണു. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആല്‍വിനും സാജനും തടാകത്തിൽ മുങ്ങിപോയത്.
കൂട്ടത്തിലുണ്ടായിരുന്നവര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന്‍ റിസോര്‍ട്ടിലെ ജീവനക്കാർ ഇരുവരേയും കരക്കെത്തിച്ച ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments