ബെയ്ജിങ്: ഭര്‍ത്താവുമായി കലഹിച്ച് പതിനഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാനായി ശ്രമിക്കുന്ന യുവതിയെ അതിസാഹസികമായി രക്ഷിക്കുന്ന അഗ്നിശമനസേനാംഗത്തിന്റെ ദൃശ്യം വൈറല്‍.
ചൈനയിലാണ് സംഭവം. ചൈനയുടെ കിഴക്കന്‍ മേഖലയിലെ അന്‍ഹുയി പ്രവിശ്യയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ പതിനഞ്ചാം നിലയില്‍ നിന്ന ചാടാനായിരുന്നു യുവതി ശ്രമിച്ചത്. തൂണില്‍ ഇരുന്ന് ചാടുമെന്ന ഭീഷണി മുഴക്കിയ യുവതിയെ, അവര്‍ അറിയാതെ പിന്നിലൂടെ ചെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടിയത്.
യുവതിയുടെ ശ്രദ്ധയില്‍ പെടാതെ, 150 അടി ഉയരമുള്ള ഭിത്തിയുടെ ഓരം ചേര്‍ന്ന് എത്തി അതിസാഹസികമായി ഇയാള്‍ യുവതിയെ പിടികൂടുകയായിരുന്നു. കുതറിമാറാന്‍ യുവതി ശ്രമിച്ചെങ്കിലും അപ്പോഴേക്കും വശങ്ങളിലൂടെ ഓടിയെത്തിയ പോലീസുകാര്‍ക്കും അഗ്നിശമനസേനാംഗങ്ങള്‍ക്കും കൈമാറാന്‍ രക്ഷാപ്രവര്‍ത്തകന് കഴിഞ്ഞു. യുവതി കുതറാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
എന്നിട്ടും വളരെ വിദഗ്ധമായി യുവതിയെ ഒതുക്കിനിര്‍ത്താനും അപകടം ഒഴിവാക്കാനും അഗ്നിശമനസേനാംഗത്തിനായി. വീരനായകനായ ഈ അഗ്നിശമന സേനാംഗത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.
Post Your Comments