സിഡ്‌നി:നിയമനിര്‍മാണ സഭയിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയതിലൂടെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലറീസ വാട്ടേഴ്‌സ്.
ഇതോടെ ഓസ്‌ട്രേലിയന്‍ നിയമസഭയിലിരുന്ന് മുലയൂട്ടിയ ആദ്യത്തെ ആദ്യത്തെ അമ്മയെന്ന നേട്ടത്തിന് അര്‍ഹയായിരിക്കുകയാണ് ഗ്രീന്‍സ് പാര്‍ട്ടിയുടെ സെനറ്ററായ ലറീസ വാട്ടേഴ്‌സ്. കഴിഞ്ഞ വര്‍ഷം തന്നെ സഭയിലിരുന്ന് സഭാംഗങ്ങളായ അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുള്ള അനുമതി ഓസ്‌ട്രേലിയന്‍ നിയമസഭ നല്‍കിയിരുന്നു. പക്ഷേ ഇതുവരെ ഒരു വനിതയും ആ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നില്ല.
സുപ്രധാനമായ വോട്ട് ചര്‍ച്ച നടക്കുന്നതിനാലാണ് താന്‍ രണ്ടുമാസമായ കുഞ്ഞ് ആലിയ ജോയിയുമായി സഭയിലെത്തിയതെന്ന് ലറീസ പറഞ്ഞു. സഭയിലിരുന്ന് ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ അമ്മയെന്ന നിലയിലുള്ള കടമയും മറക്കാതിരുന്ന ലറീസയ്ക്ക് അഭിനന്ദനങ്ങളുമായി മറ്റ് സെനറ്റ് അംഗങ്ങളെത്തി. ആദ്യമായി ഒരു അമ്മ സഭയിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സംഭവത്തെ പ്രത്യേകം രേഖപ്പെടുത്തണമെന്ന് സെനറ്റര്‍ കാറ്റി ഗലാഖേര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2016 ല്‍ സ്‌പെയിന്‍ നിയമനിര്‍മാണ സഭയിലിരുന്ന് സഭാംഗം കരോലീന ബെസ്‌ക്കാന്‍സ മുലയൂട്ടിയത് വാര്‍ത്തയായിരുന്നു. ധാരാളം പേര്‍ എംപിയ്ക്ക് പ്രശംസയുമായി എത്തിയപ്പോള്‍ ഇതിനെ ചൊല്ലി വിവാദവുമുയര്‍ന്നിരുന്നു.
Post Your Comments