മംഗളൂരു: മൈസൂര്‍ ഭരിച്ച ഹൈദരാലിയും ടിപ്പു സുല്ത്താനേയുമല്ല മറിച്ച് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ മാതൃകയാക്കേണ്ടതെന്ന് വി എച് പി ദേശീയ ജോയന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്. ഇന്ത്യൻ മുസ്ലീങ്ങളെ വാനോളം പുകഴ്ത്തിയ സുരേന്ദ്ര ജെയിൻ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഒരിക്കലും ജിഹാദികളാകാന്‍ കഴിയില്ലെന്നും പറഞ്ഞു.
അവരുടെ പൂർവ്വികർ ഇവിടുത്തെ ഹിന്ദുക്കൾ തന്നെയാണെന്നും ഭരണാധികാരികളായിരുന്ന മുഹമ്മദ് ഗോറിയും ഗസ്നിയും ആദ്യം ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവര്‍ മതം മാറി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധാപുരയില്‍ വിഎച്ച്പിയും ബജ്രംഗ്ദളും സംഘടിപ്പിച്ച ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എച് പി നേതാവ്.
Post Your Comments