Latest NewsNewsTechnology

ടൊറന്‍റ് ഡൗണ്‍ലോഡ് ചെയ്‌താല്‍ ഇനി പണികിട്ടും..!

ലണ്ടന്‍: ടൊറന്‍റ് പോലുള്ള പൈറസി സംവിധാനങ്ങളിലൂടെ ഡൗണ്‍ലോഡുകള്‍ നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമനിര്‍മ്മാണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാജമായി സിനിമകളും, ഷോകളും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്.
 
ആമസോണ്‍ തങ്ങളുടെ സ്‌റ്റോറില്‍ നിന്നും കൊടി ടിവി ബോക്‌സുകളും ഓണ്‍ലൈന്‍ മോഷണത്തിന് സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും പിന്‍വലിച്ചതിന് പിന്നാലെയാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഉടമകളുടെ സമ്മതമില്ലാതെ സിനിമകളും മറ്റും കാണാന്‍ അനുവദിക്കുന്ന കൊടി ബോക്‌സുകള്‍ വില്‍ക്കുന്നതും ഈ നിയമത്തിന്‍ കീഴില്‍ കുറ്റമാണ്. അനുമതിയില്ലാതെ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ വിവരങ്ങള്‍ നിങ്ങളെ ജയിലിലാക്കുമെന്ന് ചുരുക്കം.
 
അതേസമയം, പത്ത് വര്‍ഷം വരെ തടവ് ലഭിക്കുക വളരെ ഗൗരവമുള്ള കുറ്റങ്ങള്‍ക്കാണെന്നും അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് സോഫ്റ്റ്‌വെയറുകളൊന്നുമില്ലാത്ത കൊടി ബോക്‌സുകള്‍ 24 ഡോളര്‍ മുതല്‍ ഓണ്‍ലൈനിലുണ്ട്. ബിബിസി ഐപ്ലെയര്‍, യുട്യൂബ്, സൗണ്ട് ക്ലൗഡ് തുടങ്ങിയവയിലെ വിഡിയോകള്‍ ഈ ബോക്‌സുകള്‍ വഴി ടിവിയില്‍ കാണാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button