Latest NewsNewsIndia

സുനന്ദയുടെ മരണം: ശശി തരൂരിനെതിരേ വെളിപ്പെടുത്തലുമായി സഹായി

ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറെ മരിച്ചനിലയില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ കണ്ടെത്തിയ സംഭവത്തില്‍ ശശി തരൂര്‍ എം.പിക്കെതിരേ വെളിപ്പെടുത്തലുമായി തരൂരിന്റെ സഹായി. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ സംശയിച്ചേക്കാവുന്ന തരത്തിലുള്ള തരൂരിന്റെ സഹായി നാരായണന്റെ സംഭാഷണങ്ങള്‍ പുറത്തുവിട്ടത് പുതുതായി സംപ്രേഷണം തുടങ്ങിയ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടെലിവിഷനാണ്.

സുനന്ദ കൊല്ലപ്പെട്ട ദിവസവും തലേന്നും ഡല്‍ഹിയില്‍ സുനന്ദയും തരൂരും താമസിച്ചിരുന്ന ലീല ഹോട്ടലില്‍ അസ്വഭാവികമായ രംഗങ്ങള്‍ അരങ്ങേറിയെന്നാണ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തവിട്ടു കൊണ്ട് റിപ്പബ്ലിക് ടി.വി പറയുന്നത്.

സുനന്ദയും ശശി തരൂരും തമ്മില്‍ കടുത്ത അഭിപ്രായ വിത്യാസമുണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് സുനന്ദയെ നേരില്‍ കാണാന്‍ ചാനല്‍ ലേഖിക ശ്രമിക്കുന്നത് മുതലുള്ള സംഭാഷണങ്ങളാണിവ. ഇതിനായി തുടര്‍ന്നുളള രണ്ട് ദിവസങ്ങളില്‍ സുനന്ദയുമായും സഹായി നാരായണനുമായും ലേഖിക സംസാരിക്കുന്നു. 2014 ജനുവരി 16 ന് സുനന്ദ സമ്മതിച്ചത് അനുസരിച്ച് കാണാന്‍ എത്തുമ്പോള്‍ അവര്‍ 307-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നു എന്നാണ് സഹായി അറിയിച്ചത്. എന്നാല്‍ സഹായി മുറിയിലേക്ക് കടത്തിവിട്ടില്ല. ഒടുവില്‍ ബലം പ്രയോഗിച്ച് മുറിയില്‍ കടന്നപ്പോള്‍ സുനന്ദയുമായുള്ള തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കരുതെന്ന് തരൂര്‍ ലേഖികയോട് ആവശ്യപ്പെട്ടു.

പിറ്റേന്ന് പുലര്‍ച്ചെ , അതായത് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കാണപ്പെട്ട ജനുവരി 17 ന് രാവിലെ 4.10ന് അടിയന്തിരമായി ഹോട്ടലിലെത്താന്‍ ആവശ്യപ്പെട്ട് സുനന്ദ ലേഖികക്ക് എസ്എംഎസ് അയച്ചു. രാവിലെ സഹായിയെ ഫോണില്‍ വിളിച്ച ശേഷം ഹോട്ടിലിലെത്തിയെങ്കിലും സുനന്ദ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രാവിലെ ആറരക്ക് തരൂര്‍ പുറത്ത് പോയെന്നും അറിയിച്ചു. തലേ രാത്രി മുഴുവന്‍ സുനന്ദ കരയുകയാരിന്നുവെന്നും സഹായി നാരായണന്‍ പറയുന്നുണ്ട്.

വൈകിട്ട് മാത്രമേ തിരിച്ചു വരൂ എന്നറിയിച്ച ശശി തരൂര്‍ ഉടന്‍ മടങ്ങിയെത്തിയെന്നും നാരായണന്‍ പറയുന്നു. ഈ സന്ദര്‍ശനത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ചാനല്‍ ആരോപിക്കുന്നത്. പിന്നീട് വൈകിട്ട് ആറ് മണിവരെ പല തവണ ഫോണില്‍ വിളിക്കുമ്പോഴും സുനന്ദ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റില്ലെന്നാണ് മറുപടി. ഇതിനിടെ അജ്ഞാതനായ ഒരാള്‍ സുനന്ദയെ തേടി ഹോട്ടലില്‍ എത്തുന്നുണ്ട്. ഇയാളെ ഇത് വരെ തിരിച്ചറിയാനായിട്ടില്ല.

അന്നു വൈകിട്ട് ആറിന് വിളിക്കുമ്പോഴാണ് സുനന്ദയും തരൂരും രാത്രി മുഴുവന്‍ വഴക്കിട്ട കാര്യം സഹായി ലേഖികയോട് പറയുന്നത്. മാത്രല്ല സുനന്ദയെ വിളിച്ചുണര്‍ത്താന്‍ തരൂന്റെ സമ്മതം കാത്തിരിക്കുകയാണെന്നും നാരായണന്‍ പറയുന്നു. ഒടുവില്‍ രാത്രി എട്ട് മണിയോടെ സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ 345-ാം നമ്പര്‍ മുറിയില്‍ കണ്ടെത്തുന്നു. 307 ലായിരുന്ന സുനന്ദയുടെ മൃതദേഹം എന്തിന് 345-ാം നമ്പര്‍മുറിയില്‍ കൊണ്ടുവന്നെന്ന് സംശയവും റിപ്പബ്ലിക് ചാനല്‍ ചോദിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button