Latest NewsKerala

മോട്ടോര്‍ വാഹന നികുതി ഇനി വീട്ടിലിരുന്നും അടയ്ക്കാം

തിരുവനന്തപുരം : മോട്ടോര്‍ വാഹന നികുതി ഇനി വീട്ടിലിരുന്നും അടയ്ക്കാം. പുതിയ വാഹനങ്ങളുടെ നികുതി മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈനിലൂടെ നികുതി സ്വീകരിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച മുതല്‍ പഴയ വാഹനങ്ങളുടെയും നികുതി വീട്ടില്‍ തന്നെ ഇരുന്ന് അടയ്ക്കുവാന്‍ സാധിക്കും.

ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളിലൂടെയും, ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗ് ചെയ്ത് ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളിക്കള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button