ന്യൂഡല്‍ഹി : ലോകമാകെ സുസ്ഥിര വാസകേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയായ ഹാബിറ്റാറ്റിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഇന്ത്യക്ക്. നഗരദാരിദ്ര്യനിര്‍മാര്‍ജനമന്ത്രി വെങ്കയ്യനായിഡുവായിരിക്കും ഇന്ത്യയുടെ പ്രതിനിധി.
കെനിയയിലെ നെയ്‌റോബിയില്‍ നടക്കുന്ന ഹാബിറ്റാറ്റിന്റെ ഭരണസമിതിയോഗത്തില്‍ നായിഡു അധ്യക്ഷനാകും. ഇന്ത്യയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതില്‍ അംഗരാജ്യങ്ങളോട് നായിഡു നന്ദിയറിയിച്ചു.
ഏകകണ്ഠമായാണ് ഇന്ത്യയെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത്. 1978-ല്‍ നിലവില്‍വന്ന ഹാബിറ്റാറ്റില്‍ മൂന്നാംതവണയാണ് അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിക്കുന്നത്. 1988-ലും 2007-ലുമാണ് മുന്‍പ് ഇന്ത്യ അധ്യക്ഷപദവി വഹിച്ചത്. രണ്ടുവര്‍ഷമാണ് കാലാവധി.
Post Your Comments