തിരുവനന്തപുരം : കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ ഡ്യൂട്ടി പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സമരത്തിൽ സസ്‌പെന്റ് ചെയ്ത എം പാനൽ ജീവനക്കാരെ ഇനി തിരിച്ചെടുക്കില്ല. 150 പേർക്കാണ് ജോലി നഷ്ടമാകുന്നത്. എന്നാല്‍ സസ്‌പെൻഡ് ചെയ്ത 340 മെക്കാനിക്കൽ ജീവനക്കാരെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
പക്ഷെ തിരിച്ചെടുക്കുന്നവരെ സ്ഥലംമാറ്റി നിയമിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നു മന്ത്രി തോമസ് ചാണ്ടി സിഎംഡി എം.ജി.രാജമാണിക്യത്തിനു നിർദ്ദേശം നൽകിയിരുന്നു. കൂടാതെ കെഎസ്ആർടിസി വർക്ഷോപ് നവീകരണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.
കെ എസ് ആർ ടി സിയിലെ സമരത്തിന് എന്നും മുന്നിൽ നിൽക്കുന്നത് എം പാനൽ ജീവനക്കാരാണ്. അതുകൊണ്ടാണ് കൂടുതൽ ശക്തമായ നടപടി ഇപ്പോൾ സർക്കാരിന്റെ നിർദ്ദേശ പ്രകാരം മാനേജ്‌മെന്റ് എടുക്കുന്നത്. ഇതോടെ സമരത്തിന് ഇറങ്ങുന്നവർ പല തവണ ആലോചന നടത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ യൂണിയൻ പ്രതിനിധികളും മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലുണ്ടായ ധാരണയെ തുടർന്ന് സമരം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകത പരിഹരിക്കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. എന്നാൽ 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ ഉറച്ചുനിന്നു. ഇതോടെ യൂണിയൻകാരുടെ പിന്തുണയും നഷ്ടമായി. ഈ സാഹചര്യത്തിലാണ് സമരം ചെയ്ത എം പാനലുകാർക്ക് ജോലി നഷ്ടമാകുന്നത്.
Post Your Comments