Latest NewsNewsInternational

ഇന്ത്യന്‍ ഭൂപടം വീണ്ടും വികലമാക്കി ആമസോണ്‍; വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികലമായ ഭൂപടം വീണ്ടും വില്‍പ്പനയ്ക്കു വെച്ച ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. പാകിസ്ഥാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഒഴിവാക്കിയ ഭൂപടമാണ് ആമസോണ്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

ബിജെപി ഡല്‍ഹി വക്താവ് തജിന്ദര്‍പാല്‍ സിംഗ് ബഗ്ഗ ചിത്രസഹിതം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ആമസോണ്‍ കാനഡ ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയടക്കമുള്ള ഭൂമിശാസ്ത്ര പരമായ വിവരങ്ങള്‍ തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായി താജിന്ദര്‍പാല്‍ ബഗ്ഗ ട്വിറ്ററില്‍ കുറിച്ചു.

ജമ്മുകാശ്മീര്‍ പാകിസ്താന്റെയും അരുണാചല്‍പ്രദേശ് ചൈനയുടെയും ഭാഗമായി ചിത്രീകരിച്ചിരുന്ന ഭൂപടം ഉടന്‍ വെബ്സൈറ്റില്‍ നിന്നും ഇത് നീക്കം ചെയ്യണമെന്നും വില്‍ക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇത് എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും ഉടന്‍ നപടി സ്വീകരിക്കുമെന്നും ആമസോണ്‍ അധികൃതര്‍ വ്യക്തമാക്കി.

2016ലെ ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ ബില്‍ പ്രകാരം, ഭൂപടം തെറ്റായി ചിത്രീകരിച്ചാല്‍ ഒരു കോടി രൂപ മുതല്‍ 100 കോടി രൂപവരെ പിഴയോ ഏഴുവര്‍ഷംവരെ തടവോ തടവും പിഴശിക്ഷയും ഒരുമിച്ചോ ലഭിക്കും. ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്ര വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളുടെ മുന്‍കൂര്‍ അനുമതിവാങ്ങണമെന്ന് കരടുബില്ലില്‍ വ്യവസ്ഥചെയ്തിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button