ബീജിംഗ്•ചൈനയില്‍ ടണലിലൂടെ സഞ്ചിരിക്കുകയായിരുന്ന സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ച് 11 കുട്ടികള്‍ ഉള്‍പ്പടെ 12 പേര് മരിച്ചു. മരിച്ച മറ്റൊരാള്‍ ഡ്രൈവറാണ്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലാണ് സംഭവം.
മൂന്നിനും ആറുവയസിനും ഇടയിലുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ 5 പേര് ദക്ഷിണ കൊറിയയില്‍ നിന്നുള്ളവരും 6 പേര് ചൈനയില്‍ നിന്നുള്ളവരുമാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വെയ്ഹായ് നഗരത്തിലെ ഇന്റര്‍നാഷണല്‍ കിന്റര്ഗാര്ട്ടന് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പറഞ്ഞു.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ തവോജികുയാങ് ടണലില്‍ വച്ച് രാവിലെ 8.59 നാണ് അപകടമുണ്ടയത്. അദ്ധ്യാപിക ഉള്‍പ്പടെ 13 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അദ്ധ്യാപിക ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments