ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ട റിപ്പബ്ലിക്ക് ടിവിയെ വെല്ലുവിളിച്ച് ശശി തരൂര്‍ എംപി. വർത്തയിലുള്ളത് തെറ്റായ ആരോപണങ്ങളാണെന്നും കോടതിയില്‍ ഇവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ റേറ്റിങ് വർധിപ്പിക്കാനായി ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്ന ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.
ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദയുടെ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നതായി ചാനല്‍ ആരോപിക്കുകയുണ്ടായി . ഹോട്ടലിലെ 307 ആം നമ്പർ മുറിയിൽനിന്ന് 345 ആം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപണം. റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോണ്‍സംഭാഷണങ്ങളില്‍ ശശിതരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307 ആം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. മരണത്തിന് തൊട്ട് മുന്‍പ് സുനന്ദ നടത്തിയ 19 ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments