
കോഴിക്കോട്: ഒരടിയൊക്കെ കിട്ടുന്നത് സ്വാഭാവികമെന്നും എന്നാൽ അടിയോടടി കിട്ടുന്നത് നാണക്കേടാണെന്നും സംസ്ഥാന സർക്കാരിനെ പരിഹസിച്ചു പി കെ കുഞ്ഞാലിക്കുട്ടി എം പി.സംസ്ഥാന സർക്കാരിനു ബുദ്ധിയുണ്ടായിരുന്നെങ്കിൽ സെൻകുമാർ വിഷയത്തിൽ ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഖമറുന്നിസ അൻവറിനെ നീക്കിയത് ബിജെപിയെ പുകഴ്ത്തി സംസാരിക്കുന്നതു പാർട്ടി നയം അല്ലാത്തതിനാൽ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.വേങ്ങര തെരഞ്ഞെടുപ്പിനായി യു ഡി എഫ് തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments