പാലക്കാട്: കേരളത്തിലെ ഏറ്റവും വലിയ കാളവേല നടക്കുന്ന മുളയംകാവ് ക്ഷേത്രത്തിലേക്കുള്ള റോഡിൽ കാള പൂട്ട് നടത്തേണ്ട പരിതാപകരമായ അവസ്ഥ. മുൻ പട്ടാമ്പി നിയോജക മണ്ഡല എംഎൽഎ യുടെ ഭരണക്കാലത്തു പണികഴിഞ്ഞ വല്ലപ്പുഴ മുളയംകാവ് റോഡ് പണികഴിഞ്ഞു ഏതാനും ദിവസത്തിനകം തന്നെ തകർന്നിരുന്നു. പിന്നീട് വന്ന മുഹമ്മദ് മുഹസിൻ എംഎൽഎ യുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനമായിരുന്ന ഈ റോഡ് നന്നാക്കൽ നടപടിയും പാഴായിരിക്കുന്നു.
പിന്നീട് ജനങ്ങളുടെ പ്രതിഷേധം കാരണം മെയ് 25 ന് മുൻപ് റോഡ് സഞ്ചാര യോഗ്യമാക്കാം എന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ ഉറപ്പു പറഞ്ഞിരുന്നു. എന്നാൽ ഇന്നേവരെ യാതൊരു നടപടിയും എടുക്കാതെ തീർത്തും അവഗണിച്ച ഈ റോഡിലൂടെ കേരളത്തിലെ ഏറ്റവും വലിയ കാളവേല എങ്ങനെ കടന്നുപോവും എന്നത് വിശ്വാസികളെയും, നാട്ടുകാരെയും വിഷമത്തിലാക്കുന്നു. ഇന്ന് നടക്കുന്ന കാളവേല ഘോഷയാത്രയുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോളും വെള്ളംകെട്ടിയ പാടശേഖരം കണക്കേയുള്ള ഈ റോഡിന്റെ അവസ്ഥക്ക് മാറ്റം വരുത്താത്ത എംഎൽഎ യ്ക്കെതിരെ ജനരോഷം ശക്തമാണ്.
കടപ്പാട്: സിദ്ധിഖ് വല്ലപ്പുഴ
Post Your Comments