കൊച്ചി: വിമാനയാത്രിക്കാരന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് സംഘം പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം.
ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വടകര സ്വദേശി നൗഷാദി(38)നെ ആണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
പത്തു ലക്ഷം രൂപ വിലവരുന്ന 349.920 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി.ജെ. ഡേവിഡ് , എം. ഷൈരാജ്, അസി. കമ്മീഷണര്‍ പി.സി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണു സ്വര്‍ണം കണ്ടെത്തിയത്.
Post Your Comments