
കോഴിക്കോട്•കോഴിക്കോട്-ജിദ്ദ റൂട്ടില്‍ എയര്‍ ഇന്ത്യ പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. പതിവ് യാത്രക്കാർക്ക് പുറമെ ഉംറ, ഹജ്ജ് തീർഥാടകർക്കും ജിദ്ദയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നത് ഏറെ ആശ്വാസമാവും.
പുതുതായി വാങ്ങിയ, തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ് നടത്തുക. ഈ ശ്രേണിയിൽപ്പെട്ട 13 വിമാനങ്ങൾക്ക് എയര്‍ ഇന്ത്യ നേരത്തെ ഓര്‍ഡര്‍ നല്‍കിയിരുന്നു.
ഇക്കോണമി ക്ലാസിൽ 162 സീറ്റുകളും ബിസിനസ് ക്ലാസിൽ 12 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്.
Post Your Comments