![voting-machines](/wp-content/uploads/2017/05/votng-machines.jpg)
മുംബൈ: വോട്ടിംഗ് യന്ത്രത്തെ രാസപരിശോധനക്കയക്കാന്‍ കോടതി ഉത്തരവ്. മുന്നുവര്‍ഷം മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രത്തിനെതിരേ നല്‍കിയ പരാതിയില്‍ ബോംബെ ഹൈക്കോടതിയാണ് വോട്ടിംഗ് യന്ത്രത്തിന് രാസപരിശോധന നിര്‍ദേശിച്ചത്.
മഹാരാഷ്ട്രയിലെ പാര്‍വതി നിയമസഭാ മണ്ഡലത്തില്‍ 2014 -ലെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച മെഷീനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.ബി.ചജേദയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ തോല്‍വിയ്ക്ക് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തി 2014 ല്‍ തന്നെ ചജേദ ഹര്‍ജി ഫയല്‍ ചെയ്തിരുന്നതാണ്.
ഹര്‍ജി പരിഗണിച്ച കോടതി വോട്ടെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വോട്ടുകള്‍ കണക്കുകൂട്ടുന്നതിലോ കേബിളുകളുടെ യോജിപ്പിക്കലിലോ എന്തെങ്കിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments