ജെയ്പൂര്‍ : രാജസ്ഥാനില്‍ ട്രാക്ടര്‍ മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമായി പോകുകയായിരുന്ന ട്രാക്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കുശാല്‍പുര ഏരിയയിലുള്ള ലെഹഷോഡ മോറിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 10.45ഓടെയാണ് അപകടമുണ്ടായത്.
ഒരു കല്യാണത്തിന് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. രണ്ട് ട്രാക്ടറിലായാണ് ഇരുവരും യാത്ര നടത്തിയത്. ഒന്നില്‍ പുരുഷന്മാരും മറ്റൊന്നില്‍ സ്ത്രീകളും കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments