ആരുഷ: സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 35 പേര് മരിച്ചു. 32 കുട്ടികളും രണ്ട് അധ്യാപകരും ബസ് ഡ്രൈവറുമാണ് മരിച്ചത്. രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ടാന്‍സാനിയയിലാണ് സംഭവം നടന്നത്.
മരിച്ചത് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ആരുഷയിലെ പ്രൈമറി സ്കൂളില്‍ നിന്നും മറ്റൊരു സ്കൂളില്‍ പരീക്ഷ എഴുതുന്നതിനായി കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല.
യന്ത്രത്തകരാറാണോ, ഡ്രൈവറുടെ അശ്രദ്ധയാണോ അപകടകാരണമെന്ന് അന്വേഷിച്ചുവരുന്നതായി റീജിയണല്‍ പോലീസ് കമാണ്ടര്‍ ചാള്‍സ് മുകുംബോ അറിയിച്ചു. അപകടത്തില്‍ പ്രസിഡന്റ് ജോണ്‍ മുഗുഫുലി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. അപകടം ദേശീയ ദുരന്തമാണെന്നും പ്രസിഡന്റ് പറഞ്ഞു.
Post Your Comments