![train](/wp-content/uploads/2017/05/train-1.jpg)
ന്യൂഡല്‍ഹി : റെയില്‍വേയുടെ ജനോപകാര പദ്ധതികളില്‍ ഇനി മുതല്‍ താപ നിയന്ത്രണവും. ദീര്‍ഘദൂര ട്രെയിനുകളില്‍ കൂള്‍ യാത്രാപദ്ധതിയുമായി റെയില്‍വേ എത്തിയിരിക്കുകയാണ്. സ്ലീപ്പറും ജനറലും ഉള്‍പ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ എല്ലാക്ലാസുകളിലും താപനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന. കേരളത്തിലേക്കുള്ള യാത്രാക്കാരായിരിക്കും പദ്ധതിയുടെ ആദ്യഗുണഭോക്താക്കള്‍. രണ്ടു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കും.
താരതമ്യേന ചിലവു കുറഞ്ഞ എയര്‍കൂളിംഗ് ആണ് പരിഗണനയിലുള്ളത്. രണ്ടു വര്‍ഷത്തിനകം അപകടങ്ങള്‍ ഇല്ലാതാക്കുകയെന്നതാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. കാവല്‍ക്കാരില്ലാത്ത 6113 ലവല്‍ ക്രോസുകള്‍ നിര്‍ത്തലാക്കും. റെയില്‍വേയുടെ സമഗ്രവികസനത്തിന് 8.5ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പരിഗണനയിലുള്ളത്. ഇതില്‍ 1.5ലക്ഷം കോടിക്ക് എല്‍ഐസിയുമായി കരാറായി. ലോകബാങ്ക്, ജെയ്ക്ക, ഏഷ്യന്‍ വികസന ബാങ്ക് എന്നിവയില്‍ നിന്നു ദീര്‍ഘകാല വായ്പകള്‍ക്കു പുറമേ വിദേശനിക്ഷേപവും സ്വകാര്യപങ്കാളിത്തവും വഴി പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ.
Post Your Comments