തിരുവനന്തപുരം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മത സംഘടനകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൂന്നാര്‍ കയ്യേറ്റ പ്രശ്‌നം പരിഹരിക്കുന്നതിനായി നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായി മത സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിലാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉയർന്നത്.
അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുതെന്നും എന്നാല്‍, മതത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങളെ ന്യായീകരിക്കാനാകില്ലെന്നും മതമേലധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പഠിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി മത പ്രതിനിധികൾ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments