Latest NewsKeralaNews

കെ എം മാണിക്ക് 20 .000 കോടിയുടെ അനധികൃത സ്വത്ത്- ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിക്ക് കണക്കില്‍പ്പെടാത്ത ഇരുപതിനായിരം കോടികളുടെ സ്വത്തുണ്ടെന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ നടത്തിയത് മറ്റാരുമല്ല പി സി ജോർജ്ജ് എം എൽ എ ആണ്. ഒന്നര ഏക്കറില്‍ നിന്നു തുടങ്ങി ഇത്രയും വലിയ ആസ്തിയുടെ ഉടമയായത് കെ എം മാണി കൊള്ള നടത്തിയിട്ടു തന്നെയാണെന്നാണ് പി സി യുടെ ആരോപണം.

കെ എം മാണിയെകുറിച്ചു നിങ്ങൾക്കൊന്നും അറിയില്ലെന്നും കേരളം കൊണ്ഗ്രെസ്സ് പിരിച്ചു വിടുന്നതാണ് മാണിക്ക് നല്ലതെന്നും പി സി ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.1965ല്‍ ഒരേക്കര്‍ 35 സെന്റ് ഭൂമിയുണ്ടായിരുന്ന മാണിക്കിപ്പോള്‍ തന്റെ അറിവിൽ 20000 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഇതെങ്ങനെ വന്നെന്നും പി സി ജോർജ്ജ് പറഞ്ഞു.

ബജറ്റ് വിറ്റാണ് ഇത്രയും കോടികൾ മാണി സമ്പാദിച്ചതെന്നാണ് പി സി ജോർജ്ജ് പറഞ്ഞത്.ഏറെ കാലം മാണിയോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയിൽ പി സി ജോർജ്ജിന്റെ വെളിപ്പെടുത്തൽ വരും നാളുകളിൽ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയ്ക്ക് വഴിവെക്കുമെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button