Latest NewsNewsIndia

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് വിലയിട്ട ലഷ്കര്‍ ഭീകരന്‍- ഏറ്റുമുട്ടല്‍ തുടരുന്നു

 

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ തലയ്ക്കു വിലയിട്ട കൊടും കുറ്റവാളിയും. പോലീസ് അന്വേഷിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരനായ സേത എന്നറിയപ്പെടുന്ന ഫയാസ് അഹമ്മദ് അഷ് വാറാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2015ലെ ഉദ്ദംപൂര്‍ ഭീകരാക്രമണത്തെ തുടർന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഭീകരനാണ് ഇയാൾ

.പോലീസ് ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു. പിന്നീടാണ് മരിച്ചത് തലയ്ക്ക് ലക്ഷം രൂപ വിലയിട്ട ലഷ്കർ ഇ ത്വയ്ബ ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്.ജമ്മു കശ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിൽ നിയന്ത്രണ രേഖ കടന്നെത്തിയ ബാറ്റ് സേനാംഗങ്ങള്‍ രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയതിനെ തുടർന്ന് പോലീസും സൈനികരും സംയുക്തമായി നടത്തുന്ന ഓപറേഷനിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button